Breaking...

9/recent/ticker-posts

Header Ads Widget

പാലായിലും തെരുവുനായ് ശല്യം വര്‍ദ്ധിക്കുന്നു.



പാലായിലും തെരുവുനായ് ശല്യം വര്‍ദ്ധിക്കുന്നു. നഗരമധ്യത്തില്‍ തെരുവുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശിനിയായ സാറാമ്മയ്ക്കാണ് നായയുടെ കടിയേറ്റത്. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് സംഭവം. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ വച്ചാണ് സാറാമ്മയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചത്. ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. സാറാമ്മ പാലാ ജനറലാശുപത്രിയില്‍ ചികിത്സ തേടി.




Post a Comment

0 Comments