Breaking...

9/recent/ticker-posts

Header Ads Widget

കോടതി മുറ്റത്ത് വച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍.



കോടതി മുറ്റത്ത് വച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍. പൊന്‍കുന്നം എലിക്കുളം, കാരിക്കകുന്നേല്‍ ടിജോ വര്‍ഗീസ് (42) എന്നയാളാണ് പാലാ പോലീസിന്റെ പിടിയിലായത്.പാലാ പോലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ നേരത്തെ യുവതി നല്‍കിയ ലൈംഗിക പീഡന കേസ് നിലനില്‍ക്കെയാണ് ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പാലാ ഫാമിലി കോടതിയുടെ മുറ്റത്ത് വച്ച് യുവതിയെ ചീത്തവിളിക്കുകയും, പിന്‍തുടര്‍ന്ന് യുവതിയുടെ നഗ്‌നഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത്. കൂടാതെ നഗ്‌നഫോട്ടോകള്‍ യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി  പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.  പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ടോംസണ്‍,എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ. ബിജു കെ തോമസ്  എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ  കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments