വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് വീണ ലൈന്‍മാന്‍ മരണമടഞ്ഞു. കുറവിലങ്ങാട് ഇലക്ട്രിക്ക് സെക്ഷനിലെ ലൈന്‍മാന്‍ കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി വിനോദ് ജോര്‍ജ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു.ഉച്ചക്ക് 12 മണിയോടെ തോട്ടുവാ ജംഗ്ഷനു സമീപമുള്ള പോസ്റ്റില്‍ അറ്റകുറ്റപണിക്കിടെയാണ് വിനോദ് ജോര്‍ജ് ഷോക്കേറ്റ് താഴെ വീണത്. നാട്ടുകാര്‍ ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.





0 Comments