ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു. ഞായറാഴ്ച വൈകീട്ട് മിന്നലേറ്റാണ് ബ്രഹ്‌മദത്തന്‍ ചരിഞ്ഞത്. കേരള ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി പ്രസിഡന്റ് അഡ്വ രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്‌മദത്തനെ മേലമ്പാറയിലെ രാജേഷ് പല്ലാടിന്റെ വസതിക്കു സമീപം തളച്ചിരിക്കുകയായിരുന്നു. വൈകീട്ട് 6 മണിയോടെ കനത്ത മഴയക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ബ്രഹമദത്തന്‍ ചെരിഞ്ഞത്. ലാളിത്യവും ശാന്തതയും മുഖമുദ്രയായ ബ്രഹ്‌മദത്തന്‍ തൃശൂര്‍ പൂരമടക്കം ഉത്സവ എഴുന്നള്ളിപ്പു കളിലെ നിറസാന്നിധ്യമായിരുന്നു. ആന പ്രേമികളുടെ പ്രിയങ്കരനായ ഗജശ്രേഷ്ഠനായിരുന്നു ഗജ കൗസ്തുഭം പല്ലാട്ട് ബ്രഹ്‌മദത്തന്‍ നീരിളക്കത്തെ തുടര്‍ന്ന് മേലമ്പാറയിലെ വീട്ടുവളപ്പില്‍ തളച്ചിരുന്ന ബ്രഹ്‌മദത്തന്‍ ഇടിമിന്നലേറ്റ് ചരിഞ്ഞത് ആന പ്രേമികളെ
ദുഃഖാര്‍ത്തരാക്കിയിരിക്കുകയാണ്.






0 Comments