Breaking...

9/recent/ticker-posts

Header Ads Widget

പാലാ റിവര്‍വ്യൂ റോഡില്‍ പൊന്‍കുന്നം പാലത്തിനടിയില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി.



പാലാ റിവര്‍വ്യൂ റോഡില്‍ പൊന്‍കുന്നം പാലത്തിനടിയില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി. ഉയരം കൂടിയ കണ്ടെയ്‌നര്‍ പാലത്തിന്റെ ബീമില്‍ തട്ടിയതോടെയാണ് യാത്ര തടസ്സപ്പെട്ടത്. ഈരാറ്റുപേട്ടയില്‍ നിന്നുമെത്തിയ വാഹനമാണ് പാലത്തിനടിയില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ടയറിന്റെ കാറ്റഴിച്ചു വിട്ടാണ് വാഹനം പാലത്തിനടിയില്‍ നിന്നും പുറത്തെത്തിച്ചത്. പാലത്തിനടിയിലൂടെ കടന്നുപോകാവുന്ന വാഹനങ്ങളുടെ ഉയരം സംബന്ധിച്ച് ടൗണ്‍ഹാളിന് സമീപം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇതു ശ്രദ്ധിക്കാതെ എത്തുന്ന വാഹനങ്ങളാണ് കുടുങ്ങുന്നത്. ഉയരം കൂടിയ വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍-ബൈപാസ് റോഡ് വഴിയാണ് കോട്ടയം ഭാഗത്തേക്ക് പോവേണ്ടത്. ബൈപാസിന്റെ ടാറിംഗ് പൂര്‍ത്തിയാക്കാത്തത് വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതി ഉയരുന്നുണ്ട്.




Post a Comment

0 Comments