Breaking...

9/recent/ticker-posts

Header Ads Widget

പെരുവ സെന്റ് ജോണ്‍സ് പള്ളി പാരീഷ് ഹാളില്‍ സൗജന്യ നേത്രപരിശോധ ക്യാമ്പ് നടന്നു.



പെരുവ സെന്റ് ജോണ്‍സ് പള്ളി പാരീഷ് ഹാളില്‍ സൗജന്യ നേത്രപരിശോധ ക്യാമ്പ് നടന്നു. ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റേയും, അറുനൂറ്റിമംഗലം ആരോഗ്യ കേന്ദ്രത്തിന്റേയും, പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍, ഡിെൈവഎഫ്‌ഐ പെരുവ മേഖല കമ്മറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിെൈവഎഫ്‌ഐ മേഖല വൈസ് പ്രസിഡന്റ കെ.ആര്‍ അരുണ്‍ അദ്ധ്യക്ഷനായിരുന്നു. മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവന്‍ നായര്‍, സിപിഎ ലോക്കല്‍ സെക്രട്ടറി എന്‍.സി ജോയി, മെഡിക്കല്‍ ഓഫീസര്‍ ഡോ. നീനു, ലിബിന്‍ ചെല്ലപ്പന്‍, ബാബു ജോണ്‍, കെ.എം പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 158 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. നൂറോളം ഡിെൈവഎഫ്‌ഐ പ്രവര്‍ത്തകര്‍ നേത്രദാന സമ്മത പത്രം സമര്‍പ്പിച്ചു.




Post a Comment

0 Comments