പ്ലസ് വണ്‍ പ്രവേശനത്തിന് കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതിയായി. മൂന്നാംഘട്ട അലോട്ട്‌മെന്റ് വന്നിട്ടും ജില്ലയിലെ പത്താംക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥകള്‍ക്ക് ആവശ്യപ്പെട്ട സ്‌കൂളും ഗ്രൂപ്പും ലഭ്യമല്ലാതെ വന്ന സാഹചര്യത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ജോസ് കെ മാണി എംപി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിവിധ സ്‌കൂളുകളും ഈ ആവശ്യമുന്നയിച്ചിരുന്നു.
0 Comments