പുലിയന്നൂരിന് സമീപം ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണമടഞ്ഞു. ഈരാറ്റുപേട്ട സ്വദേശി ജബ്ബാറാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് പുലിയന്നൂര്‍ കാണിക്കമണ്ഡപം ജംഗ്ഷനും, അരുണാപുരത്തിനുമിടയില്‍ ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന പെട്ടി ഓട്ടോറിക്ഷ മറിഞ്ഞത്. ഓട്ടോയിലുണ്ടായിരുന്ന ഹക്കീം എന്നയാളേയും തലക്ക് പരിക്കേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.





0 Comments