ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പുലിയന്നൂര്‍ ജംഗ്ഷനിലെ അപകടക്കെണിയൊഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും, പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മാണി സി കാപ്പന്‍ എം.എല്‍.എ. പാലാ-ഏറ്റുമാനൂര്‍ റോഡും, ബൈപാസ് റോഡും സംഗമിക്കുന്ന ജംഗ്ഷനില്‍ റൗണ്ടാന സ്ഥാപിക്കുമെന്നും എം.എല്‍.എ പറഞ്ഞു. പുലിയന്നൂര്‍ ജംഗ്ഷന്‍ അപകട മേഖലയാവുന്ന സാഹചര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ലെന്നും എം.എല്‍.എ പറഞ്ഞു. പുലിയന്നൂര്‍ ജംഗ്ഷന് സമീപം ചൊവ്വാഴ്ചയുണ്ടായ 2 വ്യത്യസ്ത അപകടങ്ങളില്‍ 2 പേര്‍ മരണമടഞ്ഞിരുന്നു.





0 Comments