Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ്‌തോമസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഓണാഘോഷം



പുന്നത്തുറ സെന്റ്‌തോമസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു. ഓണപ്പൂക്കള മത്സരത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. വടംവലി, കസേരകളി, മലയാളി മങ്ക തുടങ്ങിയ വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചത്. പുന്നത്തുറ പഴയ പള്ളി വികാരി ഫാദര്‍ ജെയിംസ് ചെരുവില്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഓസിയ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നമിത, പി.ടി.എ പ്രസിഡന്റ് ബിനു കണ്ണാമ്പടം, തുടങ്ങിയവര്‍ ഓണാശംസകളര്‍പ്പിച്ചു. പി.ടി.എ അംഗങ്ങള്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments