Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം ഏറ്റുമാനൂര്‍ എസ്.എഫ്.എസ് പബ്ലിക് സ്‌കൂളില്‍ നടന്നു.



നാഷണല്‍ ഹെല്‍ത്ത് മിഷന്റേയും, ആരോഗ്യ കേരളത്തിന്റേയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം ഏറ്റുമാനൂര്‍ എസ്.എഫ്.എസ് പബ്ലിക് സ്‌കൂളില്‍ നടന്നു. ആരോഗ്യ പോഷണത്തെക്കുറിച്ചും, ലോക പേ വിഷ ദിനാചരണത്തെക്കുറിച്ചുമുള്ള പ്രത്യേക ക്വിസ് മത്സരങ്ങളാണ് നടന്നത്. ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ ആഷ ജോ ആന്‍ മുരളി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ബോബി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ അഡോളസെന്‍സ് കൗണ്‍സിലര്‍ ലിസി ഫിലിപ്പോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിന്ദു, ജെ.എച്ച്.ഐമാരായ അനില്‍കുമാര്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  ആരോഗ്യപോഷണത്തെക്കുറിച്ചുള്ള ക്വിസ് മത്സരത്തില്‍ തെള്ളകം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, തെള്ളകം വിദ്യാ സദനവും ഒന്നാം സ്ഥാനം പങ്കു വച്ചു.പേ വിഷ ദിനാചരണത്തെക്കുറിച്ചുള്ള ക്വിസ് മത്സരത്തിലും,  ഹോളിക്രോസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.




Post a Comment

0 Comments