ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനട റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി.ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി പൈപ്പ ലൈനുകള്‍ സ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചതാണ് ഗതാഗതം തടസ്സപ്പെടാന്‍ കാരണമായത്. പൈപ്പുകള്‍ സ്ഥാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കിഴക്കേനട കൃപാ വെല്‍ഫയര്‍ റസി. അസോസിയേഷന്റെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനം നല്കിയിരുന്നു. പ്രദേശത്ത് യാത്ര ദുഷ്‌കരമായ സാഹചര്യം മന്ത്രി വി.എന്‍ വാസവന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് റോഡിന്റെ പൊളിഞ്ഞ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ ആരംഭിച്ചത്.





0 Comments