Breaking...

9/recent/ticker-posts

Header Ads Widget

റബര്‍ വിലസ്ഥിരതാ പദ്ധതി പുനരാരംഭിക്കുന്നു.



റബര്‍ വിലസ്ഥിരതാ പദ്ധതി പുനരാരംഭിക്കുന്നു. പദ്ധതിയുടെ എട്ടാം ഘട്ടം ആരംഭിക്കാനുള്ള ഉത്തരവ് പുറത്തിറക്കി. റബര്‍ കിലോഗ്രാമിന് 170 രൂപ ഉറപ്പാക്കുന്ന പദ്ധതി വിലത്തകര്‍ച്ചയില്‍ ദുരിതത്തിലായ കര്‍ഷകര്‍ക്ക് അനുഗ്രഹമാകും. പുതുതായി പദ്ധതിയില്‍ ചേരുന്നവര്‍ക്ക് നവംബര്‍ 30 വരെ രജിസ്‌ട്രേഷനുള്ള അവസരമുണ്ട്. മുന്‍പ് അംഗത്വമെടുത്തവര്‍ ഇനി രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. വിലസ്ഥിരതാ പദ്ധതി പ്രകാരമുള്ള തുക കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സബ്‌സിഡി 200 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും ജോസ് കെ മാണി എം.പി നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിവിധ കര്‍ഷക സംഘടനകളും ഈ ആവശ്യമുന്നിയിച്ചിരുന്നു. റബറിന് 150 രൂപയില്‍ താഴെ മാത്രം വില ലഭിക്കുന്ന സാഹചര്യത്തില്‍ വിലസ്ഥിരതാ പദ്ധതി പുനരാരംഭിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാകും.




Post a Comment

0 Comments