വീട്ടുമുറ്റത്തു നിന്ന ചന്ദനമരം മോഷ്ടാക്കള്‍ മുറിച്ചു കടത്തി. ഏറ്റുമാനൂര്‍ വടക്കെ നട ഭാഗത്ത് റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ പാണംതെക്കേതില്‍ രാമദാസന്റെ വീട്ടുമുറ്റത്തു നിന്നുമാണ് ചന്ദനമരം വെട്ടിയെടുത്തത്. 36 ഇഞ്ച് വണ്ണമുള്ള 26 വര്‍ഷം പഴക്കമുള്ള മരമാണ് മുറിച്ചെടുത്തത്. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. ചന്ദന മരത്തിന്റെ എട്ടു കഷണങ്ങളും മുറിക്കാനുപയോഗിച്ച കൈ വാളുകളും സമീപത്തെ പുരയിടത്തില്‍ ഒളിപ്പിച്ചു വച്ചനിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ 2 നും 4 നുമിടയില്‍ മരം വെട്ടിക്കടത്തുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
0 Comments