കുറുപ്പുന്തറ ശനീശ്വര ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശിലാന്യാസകര്‍മ്മം തന്ത്രിമുഖ്യന്‍ കോഴഞ്ചേരി ബ്രാഹ്‌മണേത്തു മഠം ലാല്‍ പ്രസാദ് ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. പ്രഭുലാല്‍ ഭട്ടതിരി, അയ്യപ്പസേവാസമാജം ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, ക്ഷേത്രം ട്രസ്റ്റി ശിവമയി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് പി എസ് പ്രസാദ്, ശ്രീകുമാര്‍ തെക്കേടം തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി അയ്യപ്പദാസ് അടക്കമുള്ളവരെ ചടങ്ങില്‍ ആദരിച്ചു.





0 Comments