Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



അതിഥി തൊഴിലാളികള്‍ക്കായി  കഞ്ഞിക്കുഴി സെന്റ്. ലാസറസ് പള്ളി ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടയം എസ്. എച്ച്. മെഡിക്കല്‍ സെന്ററിന്റെയും കോട്ടയം  പോലീസ് സബ് ഡിവിഷന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു. ശ്രീജിത്ത് നിര്‍വഹിച്ചു. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പി ആര്‍. ഒ. ഷാജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എച്ച്. മെഡിക്കല്‍ സെന്ററിലെ ഡോക്ടമാരായ ഡോ. അരുണ്‍, ഡോ. വിഷ്ണു എന്നിവര്‍ ക്യാമ്പില്‍  അതിഥി തൊഴിലാളികളെ പരിശോധിച്ചു. ജോണ്‍ സുമിത് ജോസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ടീം ക്യാമ്പിന് നേതൃത്വം നല്കി.




Post a Comment

0 Comments