Breaking...

9/recent/ticker-posts

Header Ads Widget

എസ്പിസി അവധിക്കാല ക്യാമ്പിനോട് അനുബന്ധിച്ച് ഓണാഘോഷവും, ഫുഡ് ഫെസ്റ്റും, പായസം മേളയും



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ എസ്പിസി അവധിക്കാല ക്യാമ്പിനോട് അനുബന്ധിച്ച് ഓണാഘോഷവും, ഫുഡ് ഫെസ്റ്റും, പായസം മേളയും നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കടുത്തുരുത്തി എസ്എച്ചഒ സജീവ് ചെറിയാന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ സീമ സൈമണ്‍, ഹെഡ്മാസ്റ്റര്‍ ക്രിസ്റ്റിന്‍ പി.സി, പിടിഎ പ്രസിഡന്റ് എബി കുന്നശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. കേഡറ്റുകള്‍ക്കായി വിവിധ മത്സരങ്ങളും, വടംവലിയും, ടൗണില്‍ പൊതുജനങ്ങള്‍ക്കായി പായസ മേളയും നടത്തി.  അധ്യാപകരായ ഫാദര്‍ ബിനു വളവുങ്കല്‍, ടോം. പി ജോണ്‍, ജിനോ തോമസ്, ബിന്‍സി മോള്‍ ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments