തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെ കീഴിലുള്ള ശ്രീലക്ഷ്മി മഹിളാ സമാജത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും, പൊതുസമ്മേളനവും നടന്നു.ഏറ്റുമാനൂര്‍ മാരിയമ്മന്‍കോവില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടിയും, പൊതുസമ്മേളനവും സഹകരണ, രജിസ്‌ട്രേഷന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ശ്രീലക്ഷ്മി മഹിളാ സമാജം പ്രസിഡന്റ് രാജാമണി കുമാരസ്വാമി അധ്യക്ഷയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം, ട്രസ്റ്റ് പ്രസിഡന്റ് പ്രമോദ് കുമാര്‍, തമിഴ് വിശ്വ ബ്രഹ്‌മസമാജം സെക്രട്ടറി വി.പി വിനയകുമാര്‍ , ട്രസ്റ്റ് അംഗങ്ങള്‍, മഹിളാ സമാജം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ കലാകായിക മത്സരങ്ങളും നടന്നു.
0 Comments