Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.



കോട്ടയത്ത് പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി ആല്‍വിന്‍ സാം ഫിലിപ്പാണ് (18) മരിച്ചത്. സുഹൃത്തുക്കളായ ഏഴ് അംഗ സംഘമാണ് പേരൂര്‍ പായിക്കാട് വേണാട്ട് മ്യാലില്‍ കടവ് ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയത്. ആല്‍വിന്‍ ആഴമേറിയ ഭാഗത്ത് ഇറങ്ങിയപ്പോള്‍ മുങ്ങി പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കോട്ടയത്തുനിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് ആല്‍വിനെ കണ്ടെത്തിയത്. മൃതദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണമടഞ്ഞ ആല്‍ബിന്‍ പത്തനംതിട്ട സ്വദേശിയാണ്. കോട്ടയത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും, പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.




Post a Comment

0 Comments