Breaking...

9/recent/ticker-posts

Header Ads Widget

ഇലവിഴാ പൂഞ്ചിറയും, ഇല്ലിക്കല്‍ കല്ലും, മാര്‍മല അരുവിയും ബന്ധിപ്പിച്ച് ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട്



കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവിഴാ പൂഞ്ചിറയും, ഇല്ലിക്കല്‍ കല്ലും, മാര്‍മല അരുവിയും ബന്ധിപ്പിച്ച് ഗ്രീന്‍ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കുന്നതിനായുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജോസ് കെ മാണി എം.പി യും തോമസ് ചാഴികാടന്‍ എം.പിയും പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലേയ്ക്കും എത്തിച്ചേരുന്നതിനായുള്ള റോഡുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഈ പ്രദേശങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ കൂടി വികസിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.വ്യൂ പോയിന്റുകള്‍, വിശ്രമ സ്ഥലങ്ങള്‍, ശുചി മുറികള്‍, സ്‌നാക്ക് ബാറുകള്‍, വിനോദ ഉപകരണങ്ങള്‍ എന്നിവയും സ്ഥാപിക്കേണ്ടതുണ്ട്. ജോസ് കെ മാണി എം.പിയുടെ ശ്രമഫലമായി കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെടുത്തി 309 ലക്ഷം രുപാ ചിലവഴിച്ച് കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലേയ്ക്ക് നിര്‍മ്മിച്ച റോഡ്  സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.പിമാര്‍. ഇവിടെ നടപ്പാക്കേണ്ട വികസനങ്ങളെക്കുറിച്ച്  ചര്‍ച്ച ചെയ്ത്  നിര്‍ദ്ദേശങ്ങള്‍ ടൂറിസം വകുപ്പിന് കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മലാ ജിമ്മി, പ്രഫ. ലോപ്പസ് മാത്യൂ , ടോബിന്‍ കെ അലക്‌സ് , അഡ്വ ബിജു ഇളംതുരുത്തിയില്‍ , സലിം യാക്കിരി, ജോണി ആലാനി, വല്‍സമ്മ ഗോപിനാഥ് എന്നിവരും എം.പിമാര്‍ക്കൊപ്പമുണ്ടായിരുന്നു.




Post a Comment

0 Comments