Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയോട് ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ



കുറവിലങ്ങാട് താലൂക്ക് ആശുപത്രിയോട് ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുക, അത്യാവശ്യ മരുന്ന് ലഭ്യമാക്കുക, ഇന്‍ പേഷ്യന്റ് വിഭാഗം ശക്തിപ്പെടുത്തുക, പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിനേഷന്‍ മരുന്നുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. ആശുപത്രിക്ക് മുന്നില്‍ നടന്ന ധര്‍ണ കെ.പി.സി.സി അംഗം അഡ്വ ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്ജ്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് കണ്ണന്തറ, ബേബി തൊണ്ടാംകുഴി, സനോജ് മിറ്റത്താനി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, സിബി ചിറ്റക്കാട്ട്, അല്‍ഫോന്‍സാ ജോസഫ്, ജിന്‍സന്‍ ചെറുമല, ജോസഫ് പൂവക്കോട്ട്, ജോയ്‌സ് അലക്‌സ്, കെ.ഡി പ്രകാശന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments