വൈക്കം റോഡ് റയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വേണാട്-പരശുറാം എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും, കായംകുളം-കോട്ടയം-എറണാകുളം മെമുവിനും സ്‌റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്. വൈക്കം റോഡില്‍ നിന്നും ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്ക് കുറുപ്പുന്തറ റയില്‍വേ സ്റ്റേഷന്റെ പേരില്‍ ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നത് ഒഴിവാക്കണമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്‌റ്റോപ്പ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും ജനാധിപത്യ കേരള കോണ്‍ഗ്രസ് ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രാന്‍സിസ് തോമസ്, ജെയിംസ് കുര്യന്‍, മാത്യൂസ് ജോര്‍ജ്ജ്, ഔസേപ്പച്ചന്‍ ഓടയ്ക്കല്‍, പ്രൊഫസര്‍ അഗസ്റ്റിന്‍ ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments