സ്വച്ഛത അഭിയാന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി ശുചിത്വാവബോധന പ്രചരണ പരിപാടി വലവൂര്‍ ഗവ.യു.പി സ്‌കൂളില്‍ നടന്നു. ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോ.ഗീതാദേവി ടി.വി മുഖ്യ സന്ദേശം നല്‍കി. സാമൂഹിക ശുചിത്വം എന്നാല്‍ വ്യക്തി ശുചിത്വം മാത്രമല്ല പരിസ്ഥിതിയെ സംരക്ഷിക്കുക കൂടിയാണെന്ന് അവര്‍ പറഞ്ഞു.വിദ്യാര്‍ത്ഥി പ്രതിനിധി ആവണി എസ്. സ്വച്ഛതാ ഹി സേവാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് മാസ്റ്റര്‍ രാജേഷ് എന്‍ വൈ, സീനിയര്‍ അസിസ്റ്റന്റ് പ്രിയ സെലിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments