ഔദ്യോഗിക ദുഃഖാചരണത്തെ തുടര്‍ന്ന് ചടങ്ങിനെത്തിയിട്ടും ഉദ്ഘാടനം നടത്താതെ മന്ത്രി മടങ്ങി. ഏറ്റുമാനൂര്‍ നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷ ചടങ്ങിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി വിഎന്‍ വാസവനാണ് ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് ഉദ്ഘാടനം നടത്താതിരുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മന്ത്രി ഉദ്ഘാടനം ഒഴിവാക്കിയത്. എസ്എഫ്എസ് സ്‌കൂളില്‍ നടന്ന പരിപാടിയുടെ വേദിയിലെത്തി കാര്യങ്ങള്‍ വിശദീകരിച്ച ശേഷം മന്ത്രി മടങ്ങുകയായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് , നഗരസഭാ അംഗം ഇഎസ് ബിജു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളീ ദേവി, മെംബര്‍ സെക്രട്ടറി പ്രജിത, ത്രേസ്യാമ്മ ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments