Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി വി.എന്‍ വാസവന്റെ ഏറ്റുമാനൂര്‍ ഓഫീസില്‍ ഓണാഘോഷം



മന്ത്രി വി.എന്‍ വാസവന്റെ ഏറ്റുമാനൂരിലെ എം.എല്‍.എ ഓഫീസ് കേന്ദ്രീകരിച്ച് വര്‍ണാഭമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കളമൊരുക്കി, ഓണപ്പാട്ടുകളും, നാടന്‍പാട്ടുകളും, വയലിന്‍ കച്ചേരിയുമായാണ് ഓണാഘോഷം നടന്നത്. മന്ത്രി വി.എന്‍ വാസവന്‍ ഓണസന്ദേശം നല്‍കി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ടി.കെ. ജയകുമാര്‍, ഡോക്ടര്‍ വി.എല്‍. ജയപ്രകാശ്, ഡോക്ടര്‍ ശങ്കര്‍, കെ.എന്‍ വേണുഗോപാല്‍, ഇ.എസ് ബിജു, ജോസ് ഇടവഴിക്കല്‍, ബിനു ബോസ്, രാജീവ് നെല്ലിക്കുന്നേല്‍, കെ.എന്‍ ശ്രീകുമാര്‍, ടോണി കുമരകം തുടങ്ങിയവര്‍ പങ്കെടുത്തു. ഓണസദ്യ അടക്കമുള്ള ആഘോഷ പരിപാടികളില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും, മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരും പങ്കു ചേര്‍ന്നു.





Post a Comment

0 Comments