Breaking...

9/recent/ticker-posts

Header Ads Widget

വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എയും



തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എയും പങ്കാളിയായി. വോട്ടര്‍ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനായി തഹസില്‍ദാര്‍ ശ്യാം പ്രസാദിന്റെ നേതൃത്വത്തില്‍ എംഎല്‍എയുടെ വസതിയിലെത്തി. എംഎല്‍എയും കുടുംബാംഗങ്ങളും വോട്ടര്‍ ഐഡി കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചു. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനായാണ് വോട്ടര്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തുന്നത്. മീനച്ചില്‍ തഹസില്‍ദാര്‍ സിന്ധു, എം സുമേഷ്‌കുമാര്‍, സനില്‍ വര്‍ഗീസ്, രേഷ്മ സി.ബി തുടങ്ങിയവരും സന്നിഹിതരായിരുന്നു. കടുത്തുരുത്തി പാലാ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി മീനച്ചില്‍ താലൂക്ക് ഓഫീസില്‍ ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചു. എല്ലാ വില്ലേജ് ഓഫീസുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാണെന്നു മീനച്ചില്‍ തഹസില്‍ദാര്‍ അറിയിച്ചു.




Post a Comment

0 Comments