പൊതു നിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഏറ്റുമാനൂര്‍ നഗരസഭ. ഏറ്റുമാനൂര്‍ വിദ്യാധി രാജ സ്‌കൂളിന് സമീപം മിനി എംസിഎഫിന് മുന്നിലാണ് ചാക്കുകെട്ടിലെത്തിച്ച് മാലിന്യം വലിച്ചെറിഞ്ഞത്. ഹരിത കര്‍മ്മ സേന പ്രതിനിധി വിലാസിനി, വാര്‍ഡ് കൗണ്‍സിലര്‍ ശോഭന ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്ലി പി. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മാലിന്യത്തോടൊപ്പമുണ്ടായിരുന്ന രേഖകളില്‍ നിന്നും മാലിന്യമിട്ടവരെ തിരിച്ചറിയുകയായിരുന്നു. മാലിന്യമിട്ടയാള്‍ക്ക് പിഴയായി പതിനായിരം രൂപ അടയ്ക്കാന്‍ നോട്ടീസ് നല്കി. പദേശത്ത് മാലിന്യനിക്ഷേപം പതിവാകുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഹരിത കര്‍മ്മ സേന വീടുകള്‍ കേന്ദ്രീകരിച്ച് മാലിന്യം ശേഖരിക്കുന്നതിനിടയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് നഗരസഭ കര്‍ശന നടപടി സ്വീകരിക്കുന്നത്.
0 Comments