കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് യുവതയുടെ കൂട്ടായ്മയായ യുവസമിതിയുടെ ദ്വിദിന ക്യാമ്പ് ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു. രണ്ട് ദിവസത്തെ ക്യാമ്പില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍, പ്രശ്‌ന പന്ത്, വിവിധ ഗെയിമുകള്‍, ഒറിഗാമി തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. യുവ സമിതി ജില്ലാതല പ്രവര്‍ത്തകരായ അഭിലാഷ് അനിരുദ്ധന്‍, അനൂപ് വി എ, അരവിന്ദ് സുകുമാരന്‍, കൃഷ്ണപ്രിയ കെ ബി, ജിസ്‌ന ടി, ശാസ്ത്രസാഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതിയംഗം പി എ തങ്കച്ചന്‍, ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല കമ്മിറ്റിയംഗം സുരേഷ് എ എ , പോള്‍ സി രാജ്, ഷെജി ആന്റണി, അരുണ്‍ കെ ജി, സുമേഷ് എന്‍ എസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
0 Comments