Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂളിലെ ടോയ്‌ലെറ്റ് സമുച്ചയം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു



ആര്‍പ്പൂക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ടോയ്‌ലെറ്റ് സമുച്ചയം സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്നും പത്തു ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ടോയ്‌ലറ്റ് സംവിധാനങ്ങളാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ടോയ്‌ലറ്റ് കോംപ്ലക്‌സ് പണി പൂര്‍ത്തിയാക്കി  വിദ്യാര്‍ഥികള്‍ക്കായി തുറന്നു നല്‍കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. സ്‌കൂളില്‍ തുടര്‍ച്ചയായി സാമൂഹിക വിരുദ്ധ ശല്യം  ഉണ്ടാകുന്നതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നമ്മ മാണി പറഞ്ഞു. ശനി, ഞായര്‍ അവധി ദിവസങ്ങളിലാണ് അക്രമം നടന്നത്. ഇത് സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജി രാംദാസ് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. എസ്.എച്ച്.ഒ. കെ. ഷിജിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.





Post a Comment

0 Comments