മയക്കുമരുന്നിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐങ്കൊമ്പ് അംബിക വിദ്യാഭവന്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഡിജിപിയ്ക്ക് കത്തുകളെഴുതി. കേരള പോലീസ് നടപ്പാക്കുന്ന നോ ഡ്രഗ്‌സ് പദ്ധതിയ്ക്ക് പിന്തുണയര്‍പ്പിച്ചായിരുന്നു കത്തെഴുതിയത്. തപാല്‍ വരാചരണത്തിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റ് ഓഫിസില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ C.S പ്രദീഷ് മുഖ്യപ്രഭാഷണം നടത്തി. പോസ്റ്റ് മാസ്റ്റര്‍ വി.ആര്‍. ശോഭന, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് കെ.കെ ബിനു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കത്ത് പോസ്റ്റ് ചെയ്തതിനുശേഷം കുട്ടികള്‍ പാലാ പോസ്റ്റ് ഓഫീസ് സന്ദര്‍ശനം നടത്തി. പോസ്റ്റ് ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജീവനക്കാര്‍ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുത്തു. പോസ്റ്റ് മാസ്റ്റര്‍ വി ആര്‍ ശോഭന കെ കെ ബിനു നീതുലക്ഷ്മി തുടങ്ങിയവര്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.


.jpg)


0 Comments