ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭ ബാലസഭ കുട്ടികള്‍ക്കായി ലഹരി വിരുദ്ധ മാരത്തോണ്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാരത്തോണിന് കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് സിഗ്‌നേച്ചര്‍ ക്യാമ്പയിനും നടത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ മാരായ ലീന സണ്ണി, ബിജി ജോജോ, ജനമൈത്രി ബീറ്റ് ഓഫീസര്‍ സുദേവ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍, സി ഡി എസ് അംഗങ്ങള്‍, സ്മിത എന്നിവര്‍ പങ്കെടുത്തു.
0 Comments