ഗ്യാസ് സ്റ്റൗവില്‍ കാപ്പി തിളപ്പിക്കുന്നതിനിടെ തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം മറിയപ്പള്ളിയിലെ ബന്ധു വീട്ടില്‍ താമസിക്കുന്ന കാരാപ്പുഴ സ്വദേശിനി വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് വീട്ടിലെ അടുക്കളയില്‍ കാപ്പി തിളപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അടുപ്പില്‍ ഉപയോഗിച്ചിരുന്ന തുണിയില്‍ നിന്ന് തീ പടരുകയായിരുന്നു. വസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു പിടിക്കുകയും, തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
0 Comments