Breaking...

9/recent/ticker-posts

Header Ads Widget

ആയുര്‍വേദ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് കടുത്തുരുത്തി മേഖലയും, കടുത്തുരുത്തി ഗ്രാമ പഞ്ചായത്തും സംയുക്തമായി  'ആയുര്‍വേദ മെഗാ മെഡിക്കല്‍ ക്യാമ്പ് 'സംഘടിപ്പിച്ചു.കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്  മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ആയുര്‍വേദ മരുന്ന് വിതരണ  ഉദ്ഘടനം  ജില്ല പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാല നിര്‍വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ മുഖ്യപ്രഭാഷണം  നടത്തി. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലി.ബി പ്രമോദ് അധ്യക്ഷനായിരുന്നു.  ഡോ അരുണ്‍കുമാര്‍ വി.പി ആയുര്‍വേദ ദിന സന്ദേശംനല്‍കി. ഡോ തുഷാര മാത്തുകുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ആരോഗ്യ വിദ്യാഭാസ ചെയര്‍പേഴ്‌സണ്‍ സലീനാമ്മ ജോര്‍ജ്,  നോബി മുണ്ടക്കന്‍,  പഞ്ചായത്ത് സെക്രട്ടറി പി.റ്റി ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ ലിലി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments