Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ വ്യാപാരി വ്യവസായി സംഘം കടുത്തുരുത്തി യൂണിറ്റ് ഉദ്ഘാടനം നടന്നു



ഭാരതീയ വ്യാപാരി വ്യവസായി സംഘം കടുത്തുരുത്തി യൂണിറ്റ് ഉദ്ഘാടനം സംഘം ജില്ലാ പ്രസിഡണ്ട് ശരത്ചന്ദ്രന്‍ മീനടം നിര്‍വഹിച്ചു. കടുത്തുരുത്തി കടപ്പൂരാന്‍ ബില്‍ഡിംഗില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ സംഘം കടുത്തുരുത്തി യൂണിറ്റ് പ്രസിഡണ്ട് ജീവ പ്രകാശ് അധ്യക്ഷനായിരുന്നു . ഭാരതീയ  വ്യാപാരി വ്യവസായി സംഘം കോട്ടയം ജില്ലാ ജനറല്‍  സെക്രട്ടറി ജയപ്രകാശ് തെക്കേടത്ത് മുഖ്യസന്ദേശം നല്‍കി. സംഘം ഭാരവാഹികളായ മോഹന്‍ദാസ് നെടിയകാലാ, മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം വെല്‍ഫാസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.




Post a Comment

0 Comments