ഭാരതീയ ജനത പാര്‍ട്ടി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍കാല പ്രസിഡന്റുമാരെ ആദരിച്ചു. പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുക്കുന്നതിനോടനുബന്ധിച്ചാണ് ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചത്. പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ആദ്യകാല പ്രസിഡന്റുമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അദ്ധ്യക്ഷനായിരുന്നു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായി അഡ്വ. ജി. അനീഷ്, മുരളീധരന്‍ നായര്‍, വൈസ് പ്രസിഡന്റുമാരായി അജി.കെ.എസ്, ജയന്‍ കരുണാകരന്‍, ശുഭ സുന്ദര്‍രാജ്, ഗിരിജ ജയന്‍, സെക്രട്ടറിമാരായി അനില്‍ പല്ലാട്ട്, ഹരികുമാര്‍, സിജു. സി.എസ്സ്., ഷീബാ വിനോദ്, സതീഷ് ജോണ്‍, ട്രഷററായി രാജേഷ് കുമാര്‍ കെ.ബി എന്നിവരടങ്ങിയ ഭരണസമിതിയാണ് ചുമതലയേറ്റെടുത്തത്.


.jpg)


0 Comments