ലെന്‍സ് ഫെഡിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ നഗരസഭാ കവാടത്തില്‍ വെള്ളിയാഴ്ച ധര്‍ണ നടത്തും. നഗരസഭയില്‍ നിന്നും കെട്ടിട നിര്‍മാണ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, പണികള്‍ പൂര്‍ത്തിയായ കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നത് വേഗത്തിലാക്കുക, ഫയലുകളുടെ നീക്കവും, തീര്‍പ്പാക്കലും വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ലെന്‍സ് ഫെഡ് ഏരിയ പ്രസിഡന്റ് ജെയ്ണ്‍ ടി സെബാസ്റ്റ്യന്‍, സെക്രട്ടറി ഷീജ ദിവാകരന്‍, ബി.ആര്‍ രതീഷ്, കെ.കെ അനില്‍കുമാര്‍, കെ.എന്‍ പ്രദീപ്കുമാര്‍, എം.എം റോയി, എ.ജെ തോമസുകുട്ടി, സജി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments