Breaking...

9/recent/ticker-posts

Header Ads Widget

ചോഴിയക്കാട് നന്മ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഉദ്ഘാടനം നടന്നു



ചോഴിയക്കാട് നന്മ  റെസിഡന്റ്സ് വെല്‍ഫെയര്‍  അസോസിയേഷന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍  രാധാകൃഷ്ണന്‍  എം.എല്‍.എ നിര്‍വ്വഹിച്ചു.  ചോഴിയക്കാട് എന്‍.എസ്.എസ് കരയോഗ ഹാളില്‍ നടന്ന സമ്മേളനത്തില്‍  പ്രസിഡന്റ് പി.കെ ആനന്ദക്കുട്ടന്‍ അധ്യക്ഷനായിരുന്നു. എസ്.എന്‍.ഡി.പി ബ്രാഞ്ച് പനച്ചിക്കാട് മൈക്രോ യൂണിറ്റ്, നന്മ  റെഡിഡന്റ്സ് അസോസിയേഷന് നല്‍കുന്ന കോണ്‍വെക്‌സ് മിററിന്റെ ഉദ്ഘാടനം  പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ്  ആനി മാമന്‍  നിര്‍വഹിച്ചു. അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ്  കെ.എം രാധാകൃഷ്ണ പിള്ള മുഖ്യ പ്രഭാഷണം  നടത്തി. വാര്‍ഡ് മെമ്പര്‍  ജയന്‍  കല്ലുങ്കല്‍, രാജീവ് ആര്‍, ഹരികുമാര്‍ കെ.ആര്‍ ജയശ്രീ  ബാബു, ഷൈജു  വര്‍ഗീസ്, അനുശ്രീ എം.എ ഉത്തമന്‍  നായര്‍, തുടങ്ങിയവര്‍  പ്രസംഗിച്ചു.




Post a Comment

0 Comments