തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ ഫിലാറ്റിലിക് എക്‌സിബിഷന്‍ നടത്തി. പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയും വിദേശ രാജ്യങ്ങളും പുറത്തിറക്കിയ ഗാന്ധിജിയുടെ വൈവിധ്യമാര്‍ന്ന തപാല്‍ സ്റ്റാമ്പുകളും വിദേശ രാജ്യങ്ങളിലെ കറന്‍സികളും പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു. ഗാന്ധിജി സ്‌പെഷ്യല്‍ കറന്‍സിയും 1975 ല്‍ നിരോധിച്ച ആയിരം രൂപയുടെ നോട്ടുകളും പ്രധാന ആകര്‍ഷണമായിരുന്നു. ഒരു രൂപ മുതല്‍ ആയിരം രൂപയുടെ വരെ നാണയങ്ങളും പ്രദര്‍ശനത്തിന് വച്ചിരുന്നു പ്രമുഖ ഫിലാറ്റിസ്റ്റായ കെ ജെ ജോസഫിന്റെ ശേഖരത്തില്‍ നിന്നുള്ള സ്റ്റാമ്പുകളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരുന്നത്.


.jpg)


0 Comments