സിപിഐ തിരുവാര്‍പ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവാര്‍പ്പ് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ സബ്‌സിഡിക്കായി നല്‍കിയ അപേക്ഷകളും രേഖകളും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ കത്തിച്ചു കളഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ. സിപിഐ ജില്ലാ കമ്മിറ്റി അംഗം പി എ അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നു യോഗം ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറി എം.കെ പ്രേംജിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം വി.വൈ പ്രസാദ്, മണ്ഡലം കമ്മിറ്റി അംഗം അനീഷ് ഒ എസ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ശശിധരന്‍ കുന്നപ്പള്ളി, ലിജോയ് കുര്യന്‍, A രാജേഷ്, കേരള മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ഷേര്‍ലി പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments