Breaking...

9/recent/ticker-posts

Header Ads Widget

തട്ടിക്കൊണ്ടുപോയെന്ന കഥ ആശങ്കയ്ക്കിടയാക്കി



കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന കഥ മെനഞ്ഞ് ആറാംക്ലാസുകാരന്‍ ബന്ധുക്കളെയും നാട്ടുകാരെയും പോലീസിനെയും ആശങ്കയിലാഴ്ത്തി. കോതനെല്ലൂര്‍ സ്വദേശിയായ കുട്ടിയാണ് തന്നെ തട്ടിക്കൊണ്ടുപോയി കുറുപ്പുന്തറയില്‍ ഇറക്കിവിട്ടതായി ബന്ധുക്കളോട് പറഞ്ഞത്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് അമ്മ വഴക്ക് പറഞ്ഞതിലുള്ള മാനസിക സംഘര്‍ഷമാണ് കഥ മെനയാന്‍ കാരണമായതെന്ന് കുട്ടി വ്യക്തമാക്കിയത്. വാഗണ്‍ആര്‍ കാറിലെത്തിയ നാലംഗസംഘം കൈകള്‍ പിറകി കെട്ടി കണ്ണ് മൂടിക്കെട്ടി തട്ടിക്കൊണ്ടുപോയതായി പറഞ്ഞത്. കുറുപ്പുന്തറയ്ക്ക് സമീപം വാഹനത്തില്‍ നിന്നം പുറത്തേയ്ക്ക് തള്ളിയിട്ടതായും കുട്ടി പറഞ്ഞു. സംഭവമറിഞ്ഞ് കടുത്തുത്തുരുത്തി, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് കുട്ടിയുടെത് വെറും കഥയാണെന്ന് വ്യക്തമായത്. ഇതോടെ നിയമ നടപടികള്‍ അവസാനിപ്പിച്ച് പോലീസ് സംഘം മടങ്ങി.




Post a Comment

0 Comments