Breaking...

9/recent/ticker-posts

Header Ads Widget

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്റെ പുതിയ സി.സി. ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടന്നു.



സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്റെ പുതിയ സി.സി. ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. കെ.ആര്‍. സി. സി കോഡിനേറ്റര്‍ അനില്‍ ആന്റണി മുന്‍പാകെ നിയുക്ത പ്രസിഡന്റ് ടോം തോമസ് നന്ദി കുന്നേല്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏറ്റെടുത്തു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് പാട്രിക് ഓട്ടപള്ളില്‍  അധ്യക്ഷനായിരുന്നു. സി.സി. സീനിയര്‍ വൈസ് പ്രസിഡണ്ടും ഇലക്ഷന്‍ ഓഫീസറുമായ കെ.ജെ.ജോസ് കോതാലടിയില്‍ ഇലക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 150 ലധികം രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന അല്‍മായ സംഘടന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാമുഖ്യം നല്‍കുന്നത്. ത്യാഗ മനോഭാവത്തോടു ഉള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തുന്നത്. സ്പിരിച്ചുവല്‍ അഡൈ്വസര്‍ ഫാദര്‍ അലക്‌സ് ആക്കപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പുതിയ പ്രസിഡന്റ് ആയി ടോം തോമസ് നന്ദി കുന്നേലും, സീനിയര്‍ വൈസ് പ്രസിഡണ്ടായി പാട്രിക് ഓട്ടപ്പള്ളില്‍, സെക്രട്ടറിയായി ഡോണ്‍ബോസ്‌കോ പതിയില്‍, ട്രഷററായി എന്‍. സി.തോമസ് നെടുംചിറയില്‍ എന്നിവരടങ്ങുന്ന ഭരണസമിതിയാണ് ചുമതല ഏറ്റെടുത്തത്. പുതിയ ഭരണസമിതിയുടെ കാലാവധി ആറു വര്‍ഷമാണ്.




Post a Comment

0 Comments