Breaking...

9/recent/ticker-posts

Header Ads Widget

യോഗ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു



ജ്യോതി ജീവപൂര്‍ണ്ണ ട്രസ്റ്റ്, അര്‍ച്ചന വിമന്‍സ് സെന്ററിന്റെ സഹകരണത്തോടെ ഏദന്‍ ഗാര്‍ഡന്‍ എന്നപേരില്‍ യോഗ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍  പുള്ളോലിക്കല്‍ ബില്‍ഡിംഗില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. എം ജി യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഡോ ടോംസ് എബ്രാഹം യോഗയും മനസും ശരീരവും എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ കെ. കെ ശോഭനകുമാരി, ബി ജെ പി  ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി,  ബിബിന്‍ രാജു , എദന്‍ ഗാര്‍ഡന്‍ യോഗ സെന്റര്‍ ട്രെയിനര്‍ ജിന്‍സി ജെയിംസ്, ഗീത ഉണ്ണികൃഷ്ണന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments