Breaking...

9/recent/ticker-posts

Header Ads Widget

ചുവര്‍ ചിത്രങ്ങള്‍ സംരക്ഷിക്കും



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുമെന്നും പടിഞ്ഞാറെ ഗോപുര മാളിക ചെമ്പു പൊതിഞ്ഞ് സംരക്ഷിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കറ്റ് എ.അനന്തഗോപന്‍ പറഞ്ഞു. നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അറിയിച്ചു. ക്ഷേത്രം ഉപദേശക സമിതി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് അടിയന്തരനടപടി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കൂടുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും മനോഹരമായി സൂക്ഷിക്കുവാനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി.




Post a Comment

0 Comments