Breaking...

9/recent/ticker-posts

Header Ads Widget

വീട് കുത്തിത്തുറന്ന് അലമാരിയില്‍ സൂക്ഷിച്ചിരുന്ന 19.5 ഗ്രാം സ്വര്‍ണ്ണം മോഷ്ടിച്ചു.



വീട് കുത്തിത്തുറന്ന് അലമാരിയില്‍ സൂക്ഷിച്ചിരുന്ന 19.5 ഗ്രാം സ്വര്‍ണ്ണം മോഷ്ടിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ 101 കവലയ്ക്കു സമീപം വാടക വീട്ടിലാണ് മോഷണം നടന്നത്. പൂജ അവധിയെ തുടര്‍ന്ന് ഇവിടെ വാടകയ്ക്ക് താമസിക്കുന്ന അലക്‌സാണ്ടറും കുടുംബവും ഒരാഴ്ച മുന്‍പ്  സ്വദേശമായ ഇടുക്കിയിലെ വീട്ടിലേക്ക് പോയിരുന്നു. ഇവര്‍ വാടകയ്ക്ക് എടുത്തിരുന്ന ഏറ്റുമാനൂര്‍ സ്വദേശി തറപ്പേല്‍ വിനുവിന്റെ വീടിന്റെ മുന്‍ഭാഗത്തെ കതക് തകര്‍ത്താണ്  മോഷ്ടാക്കള്‍ ഉള്ളില്‍ കയറിയത്. ഏറ്റുമാനൂര്‍ പോലീസും, ഫിംഗര്‍ പ്രിന്റ് വിദഗ്ധരും  ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വീട്ടില്‍ നിന്നും മണംപിടിച്ച് ഓടിയ പോലീസ് നായ സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിലാണ് എത്തി നിന്നത്. മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുന്‍പാണ് അലക്്‌സാണ്ടറും കുടുംബവും ഏറ്റുമാനൂരില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്.




Post a Comment

0 Comments