ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ നഗരസഭ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. നഗരസഭയില്‍ നിന്നും കെട്ടിട നിര്‍മാണ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, പണികള്‍ പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍, ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നത് വേഗത്തിലാക്കുക, കെട്ടിടനിര്‍മാണ വുമായി ബന്ധപ്പെട്ട ഫയലുകളുടെ നീക്കവും തീര്‍പ്പാക്കലും വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. പ്രതിഷേധ ധര്‍ണ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇ. എസ്.ബിജു ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് ഏരിയാ പ്രസിസന്റ് ജയ്‌സണ്‍ ടി സെബാസ്റ്റ്യന്‍, സെക്രട്ടറി ഷീജാ ദിവാകരന്‍, ബി.ആര്‍.രതീഷ്, സംസ്ഥാന സമിതിയംഗങ്ങളായ കെ.കെ. അനില്‍കുമാര്‍, കെ എന്‍.പ്രദീപ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എം. റോയി, എ.ജെ.തോമസ് കുട്ടി, സജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രതിഷേധ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.
0 Comments