കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥായായി മല്‍സരിക്കുന്ന ശശി തരൂരിന് അഭിവാദ്യമര്‍പ്പിച്ച് പാലായില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്‍മയ്ക്കും ശശി തരൂര്‍ എന്ന ഫ്‌ളക്‌സ് ബോര്‍ഡാണ് പാലായില്‍ രണ്ടിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡ് സ്ഥാപച്ചത് ആരെന്ന് വ്യക്തമല്ല. ഔദ്യോഗികമായി സ്ഥാപിച്ച ബോര്‍ഡല്ലെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മല്‍സരരംഗത്തുള്ളത്. കേരളത്തിലെ പ്രധാന നേതാക്കള്‍ ഖാര്‍ഗെയാണ് പിന്തുണയ്ക്കുമ്പോഴാണ് ശശി തരൂരിന് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹൈക്കമാന്‍ഡിനെ പ്രീതിപ്പെടുത്താനായി കേരള നേതാക്കള്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ തരൂരിന് അനുകൂലമായ അഭിപ്രായമാണ് ഉയരുന്നത്.
0 Comments