Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് നടത്തി



കടുത്തുരുത്തി കൈലാസപുരം റസിഡന്‍സ് വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് നടത്തി. കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളേജ് സാമൂഹ്യ ദന്ത ചികിത്സ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കടുത്തുരുത്തി ഗൗരി ശങ്കരം ഓഡിറ്റോറിയത്തില്‍  നടത്തിയ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി.വി സുനില്‍, പഞ്ചായത്ത് മെമ്പര്‍ ടോമി നിരപ്പേല്‍, രശ്മി വിനോദ്, ജില്ലാ റസിഡന്‍സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം രാധാകൃഷ്ണപിള്ള  തുടങ്ങിയവര്‍  പങ്കെടുത്തു.  ദന്താരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, ദന്ത പരിശോധന തുടങ്ങിയവ നടന്നു. ദന്തല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ബിന്ദു ഭാസ്‌കരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തിയത്. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്  ഡോക്ടര്‍ കെ.ആര്‍ ഋഷികേശന്‍, സെക്രട്ടറി പി.ബി സോമന്‍ നായര്‍,  സജി കാര്‍ത്തിക എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments