Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലി പഞ്ചായത്തിലെ തരിശു നിലങ്ങളില്‍ നെല്‍കൃഷി ഇറക്കുന്നു



ഗ്രാമീണം മുത്തോലി അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്തോലി പഞ്ചായത്തിലെ തരിശു നിലങ്ങളില്‍ നെല്‍കൃഷി ഇറക്കുന്നു. ഗ്രാമീണം മുത്തോലി പദ്ധതിയുടെ ഉദ്ഘാടനം പാടശേഖരത്ത് വിത്ത് വിതച്ച്  മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എന്‍.കെ ശശികുമാര്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജി രഞ്ജിത്ത്,വൈസ് പ്രസിഡന്റ് ജയാ രാജു, അഡ്വ എന്‍.കെ നാരായണന്‍ നമ്പൂതിരി, ഫാദര്‍ ഗീവര്‍ഗ്ഗീസ്, കൃഷി ഓഫീസര്‍ പ്രവീണ്‍ കെ, പഞ്ചായത്തംഗങ്ങളായ സിജുമോന്‍ സി.എസ്, ഷീബാറാണി, ശ്രീജയ എം.പി, ആര്യ സബിന്‍, പ്രദീപ് കെ.സി, ഷൈബു തോമസ്, ഗ്രാമീണം സെക്രട്ടറി കെ.സി പ്രദീപ്, ബാബു സക്കറിയാസ്, അഡ്വ അനീഷ്, ഹരികൃഷ്ണന്‍, സുധീര്‍ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments