ജാക്ക് ഹാമര്‍ ഡ്രൈവര്‍ പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തി മരിച്ചു. പൂഞ്ഞാര്‍ പനച്ചിപ്പാറ പുലിയള്ളുങ്കല്‍ ബൈജു ആണ് മരിച്ചത്. ഇയാല്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന കൊല്ലപ്പള്ളിയിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് 5.45-ഓടെയായിരുന്നു സംഭവം. പണി കഴിഞ്ഞെത്തിയ ഇയാള്‍ വീട്ടില്‍ കയറി കതകടച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിനഞ്ച് ദിവസം മുമ്പാണ് ബൈജു ഇവിടെ താമസത്തിനെത്തിയത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ ജോലി കഴിഞ്ഞെത്തുന്നതിന് മുന്‍പായിരുന്നു സംഭവം. രാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.


.jpg)


0 Comments