കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനം ഡിസംബര്‍ 10ന് കടുത്തുരുത്തിയില്‍ നടക്കും. സമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും . ജില്ലാ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനായോഗം തിങ്കളാഴ്ച ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഹാളില്‍ നടന്നു . അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മധു കടുത്തുരുത്തി, സംഘടന ജില്ലാ സെക്രട്ടറി ബിജു ഇത്തറ, ട്രഷറര്‍ ബൈജു പെരുവ തുടങ്ങിയവര്‍ ആലോചന യോഗത്തിന് നേതൃത്വം നല്‍കി.





0 Comments